HWF

Mother Hood Home

പ്രിയപ്പെട്ടവരേ,
ഹീരാ വേൾഡ് ഫൗണ്ടേഷൻ 2023-ൽ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ച ഒരു ലാഭേച്ഛയില്ലാത്ത സാമൂഹ്യ സേവന സംഘടന (NGO) ആണ്.
സമൂഹത്തിൽ സഹായവും കരുതലും ഏറ്റവും കൂടുതൽ ആവശ്യമുള്ള ആളുകളുടെ ജീവിതത്തിൽ ഒരു കൈത്താങ്ങാകുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വനിതാ ശാക്തീകരണം, ദുരിതാശ്വാസം തുടങ്ങി വിവിധ മേഖലകളിൽ ഫൗണ്ടേഷൻ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ആ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി പഞ്ചായത്തിലെ ആനവാതിൽ “ഹീരാ വേൾഡ് ഫൗണ്ടേഷൻ മദർഹുഡ് ഹോം (അമ്മവീട്)” പ്രവർത്തനം ആരംഭിക്കുകയാണ്.
കുടുംബ പിന്തുണയില്ലാത്തവർക്കും സുരക്ഷിതമായ താമസവും പരിചരണവും ആവശ്യമായ സ്ത്രീകൾക്കും അമ്മമാർക്കും സ്നേഹവും കരുതലും നിറഞ്ഞ ഒരു സുരക്ഷിത ഇടമാകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സേവനം ഒരു ദാനമല്ല, ഒരു ഉത്തരവാദിത്തമാണ് എന്ന വിശ്വാസത്തോടെ, മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പാതയിൽ മുന്നേറുകയാണ് ഹീരാ വേൾഡ് ഫൗണ്ടേഷൻ.
എല്ലാവരുടെയും സഹകരണവും അനുഗ്രഹവും പിന്തുണയും ഈ സേവന സംരംഭത്തിന് ഉണ്ടാകണമെന്ന് ഹൃദയപൂർവം അഭ്യർഥിക്കുന്നു.