
MANAGING DIRECTOR

DIRECTOR

WORKING CHAIRMAN

DIRECTOR

DIRECTOR

PRESIDENT

SECRETARY


A Home of Love, Care & Dignity
Heera World Foundation’s Mother Hood Home – Amma Veedu provides a safe and caring home for elderly mothers who have no one to depend on. We offer free accommodation, nutritious food, clothing, medical care, safety, and daily support, ensuring they live with love, dignity, and respect.
To continue this service and support more mothers, we welcome donations, CSR funds, and support from kind-hearted individuals, organizations, and institutions. Even a small contribution can bring food to a mother’s table, care to her life, and hope for her tomorrow.
“A Helping Hand… A Shade of Hope for a Life.” ❤️

കരുതലിന്റെ കൈത്താങ്ങായി മദർഹുഡ് ഹോം
ആശ്രയം തേടിയെത്തിയ നാരായണിക്ക് ഹീര വേൾഡ് ഫൗണ്ടേഷന്റെ മദർഹുഡ് ഹോം കരുതലും സുരക്ഷയും നൽകി. ആവശ്യമായ നടപടികൾ സ്വീകരിച്ച് അവരെ അമ്മവീട്ടിൽ പ്രവേശിപ്പിക്കുകയും, ബന്ധപ്പെട്ട പഞ്ചായത്ത് പ്രതിനിധികളെയും പോലീസിനെയും വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് വാർഡ് മെമ്പർ എത്തി ആവശ്യമായ സഹായങ്ങളും സഹകരണങ്ങളും ഉറപ്പുനൽകി.

ഹീര വേൾഡ് ഫൗണ്ടേഷന്റെ കൂട്ടായ്മ
എറണാകുളത്ത് ഹീര വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ പവനൻ സാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡയറക്ടർ ടി. സി. മോഹൻകുമാറും അഡ്വൈസറി ബോർഡ് അംഗങ്ങളായ ചന്ദ്രൻ മന്നോത്ത്, ദിനേശൻ ഗുരുദേവ്, ഐ.ടി. വിഭാഗം അംഗം സനൽ വിശ്വനാഥ് എന്നിവരും പങ്കെടുത്തു. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നു.

കരുതലിന്റെ കരങ്ങളിലേക്ക്
ഹീര വേൾഡ് ഫൗണ്ടേഷന്റെ മദർഹുഡ് ഹോമിലേക്ക് പന്തലായനി സ്വദേശിയായ കമലയും സഹോദരിയും എത്തിച്ചേർന്നു. മദർഹുഡ് ഹോം ഇൻചാർജ് ബിജില ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കമലയെ അമ്മവീട്ടിൽ പ്രവേശിപ്പിച്ചു. സുരക്ഷയും സ്നേഹവും നിറഞ്ഞ ഒരു പുതിയ ഇടം അവർക്കായി ഒരുക്കി.

അമ്മവീട്ടിൽ ഒരു പുതിയ വരവ്
കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിൽ നിന്നും കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് പവിത്രൻ തില്ലങ്കേരിയുടെ നിർദ്ദേശപ്രകാരം ഉണ്ണികൃഷ്ണൻ നായരും ഭാര്യ ശാന്തകുമാരിയും അമ്മവീട്ടിൽ താമസിക്കാനായി എത്തിച്ചേർന്നു. മദർഹുഡ് ഹോം ഇൻചാർജ് ബിജിലയും സൗമ്യയും ചേർന്ന് അവരെ സ്വീകരിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അമ്മവീട്ടിൽ പ്രവേശനം നൽകുകയും ചെയ്തു.

സ്നേഹത്തിന്റെ തണലിലേക്ക്
ഹീര വേൾഡ് ഫൗണ്ടേഷൻ മദർഹുഡ് ഹോമിന്റെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായ കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർമാൻ ബഹുമാന്യനായ യു. കെ. ചന്ദ്രന്റെ നിർദ്ദേശപ്രകാരം, പന്തലായനി സ്വദേശിയായ കമല കെ. വിയെ അമ്മവീട്ടിൽ താമസിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കി. അവരുടെ അനിയത്തി അമ്മവീട്ടിൽ എത്തിച്ച കമലയെ ഇൻചാർജ് ബിജില സ്വീകരിക്കുകയും ആവശ്യമായ നടപടികൾ പൂർത്തിയാക്കി പ്രവേശനം നൽകുകയും ചെയ്തു. സൗമ്യ, ദീപ എന്നിവരും ഈ സമയത്ത് സന്നിഹിതരായിരുന്നു.

അമ്മവീട്ടിനായി ഒരു സ്നേഹസമ്മാനം
ഹീര വേൾഡ് ഫൗണ്ടേഷൻ മദർഹുഡ് ഹോമിന്റെ ദൈനംദിന ആവശ്യങ്ങൾക്കായി ചന്ദ്രൻ മന്നോത്ത് ഒരു വാഹനം മദർഹുഡ് ഹോമിന് സമർപ്പിച്ചു. അതിഥിയായി എത്തിയ കീഴരിയൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് മെമ്പർ റിഹാനത്ത് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. മദർഹോം ഇൻചാർജ് ബിജിലയും പ്രസിഡന്റ് ദിനേശൻ ഗുരുദേവും ചടങ്ങിൽ സന്നിഹിതരായിരുന്നു.





